ന്യൂഡൽഹി:കേന്ദ്ര ബജറ്റിനെ വിമർശിച്ച് രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. ചൈനീസ് അക്രമണങ്ങളിൽ നിന്ന് അതിർത്തി കാക്കുന്ന സൈനികർക്ക് വേണ്ടിയുള്ളത് ഒന്നും നിർമല സീതാരാമന്‍റെ ബജറ്റിൽ ഇല്ലെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.
കേന്ദ്രം സൈനികരെ വഞ്ചിച്ചു: രാഹുൽ ഗാന്ധി - നിർനല സീതാരാമൻ വാർത്തകൾ
മോദി സർക്കാരിനെയും സർക്കാർ നയങ്ങളെയും വിമർശിച്ച് രാഹുൽ കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു
കേന്ദ്രം സൈനികരെ വഞ്ചിച്ചു: രാഹുൽ ഗാന്ധി
ഇന്ത്യയുടെ പോരാളികളെ മോദി സർക്കാർ വഞ്ചിച്ചു എന്നായിരുന്നു രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചത്. വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി ബജറ്റിനെയും സർക്കാരിനെയും സർക്കാർ നയങ്ങളെയും വിമർശിച്ച് കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു.