ന്യൂഡൽഹി: അക്രമം ഒന്നിനും പരിഹാരമല്ലെന്നും അക്രമത്തിലൂടെയുണ്ടാകുന്ന നഷ്‌ടങ്ങൾ രാജ്യത്തിനാണ് കോട്ടമുണ്ടാക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അക്രമം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. ആർക്ക് പരിക്കേറ്റാലും പരിക്കേല്‍ക്കുന്നത് രാജ്യത്തിന് കൂടിയാണ്. രാജ്യത്തിന്‍റെ നന്മക്കായി കർഷക വിരുദ്ധ നിയമം പിൻവലിക്കണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു.
അക്രമം പരിഹാരമല്ല; കർഷക വിരുദ്ധ നിയമം പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി - violence not the solution rahul tweet news
രാജ്യത്തിന്‍റെ നന്മക്കായി കർഷക വിരുദ്ധ നിയമം പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു
അക്രമം പരിഹാരമല്ല, കർഷക വിരുദ്ധ നിയമം പിൻവലിക്കുവെന്ന് രാഹുൽ ഗാന്ധി
റിപ്പബ്ലിക് ദിനാശംസകളുമായി രാഹുൽ ഗാന്ധി നേരത്തെ നടത്തിയ ട്വീറ്റിൽ കർഷകനും തൊഴിലാളികളും ചെറുകിട, ഇടത്തര വ്യാപാരികളും വീട്ടമ്മമാരും ഉൾപ്പെടെയുള്ള ഓരോ പൗരനുമാണ് ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.