ന്യൂഡൽഹി: ഇന്ത്യയിൽ വർധിച്ചുവരുന്ന കൊവിഡ് കേസുകൾ, ലഡാക്ക് സംഘർഷം തുടങ്ങിയ പ്രതിസന്ധികളെക്കുറിച്ച് താൻ മുന്നറിയിപ്പ് നൽകിയിട്ടും കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് സ്ഥിതി, സമ്പദ്‌വ്യവസ്ഥ, ഇന്ത്യ-ചൈന സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും എന്നാൽ കേന്ദ്രം തള്ളിക്കളഞ്ഞുവെന്നും ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി വിമർശിച്ചു.
പ്രതിസന്ധികളെക്കുറിച്ചുള്ള തന്‍റെ മുന്നറിയിപ്പുകളെ കേന്ദ്രം തള്ളിക്കളഞ്ഞുവെന്ന് രാഹുൽ ഗാന്ധി - ഇന്ത്യ കൊവിഡ്
കൊവിഡ് സ്ഥിതി, സമ്പദ്‌വ്യവസ്ഥ, ഇന്ത്യ-ചൈന സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ കേന്ദ്രം തള്ളിക്കളഞ്ഞുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു
തന്‍റെ മുന്നറിയിപ്പുകളെ കേന്ദ്രം തള്ളിക്കളഞ്ഞുവെന്ന് രാഹുൽ ഗാന്ധി
രാജ്യത്ത് 49,310 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12,87,945 ആയി ഉയർന്നു. ഇതുവരെ 8,17,208 പേർ രോഗമുക്തി നേടി. 740 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 30,601 ആയി ഉയർന്നു.