ന്യൂഡൽഹി: കൊവിഡ് -19നെതിരായി ഇന്ത്യ മികച്ച രീതിയിൽ പോരാടുന്നുവെന്ന കേന്ദ്രത്തിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കേന്ദ്രത്തിനെതിരായ പരാമർശം നടത്തിയത്. ട്വീറ്റിനൊപ്പം, കൊവിഡ് കേസുകളുടെ വളർച്ച ചിത്രീകരിക്കുന്ന ഗ്രാഫും രാഹുൽ ഗാന്ധി ഉൾപ്പെടുത്തി. യുഎസ്, ഇന്ത്യ, ദക്ഷിണ കൊറിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ വൈറസ് കേസുകളുടെ ഏഴ് ദിവസത്തെ ഗ്രാഫാണ് പ്രദർശിപ്പിച്ചത്.
കൊവിഡ് പോരാട്ടം; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി ട്വീറ്റ്
കൊവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ വിജയകരമായ പോരാട്ടത്തെ ലോകം മുഴുവൻ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു
കൊവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ വിജയകരമായ പോരാട്ടത്തെ ലോകം മുഴുവൻ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ്. ഇന്ത്യയെപ്പോലെ ഒരു രാജ്യം എങ്ങനെ കൊവിഡിനെതിരെ യുദ്ധം ചെയ്യുമെന്ന് എല്ലാവരും കരുതി. ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ലോകം മുഴുവൻ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പ്രതിദിന കേസുകളാണ് (28,701) റിപ്പോർട്ട് ചെയ്തത്. 500 മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 8,78,254ലധികം ആളുകൾക്ക് രോഗം ബാധിച്ചു. എന്നാൽ ഇതിൽ 3,01,609 രോഗികൾ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. 5,53,471 രോഗികളും സുഖം പ്രാപിച്ചു. അതേസമയം രാജ്യത്തെ കൊവിഡ് മരണസംഖ്യ 23,174 ആയി.