കേരളം

kerala

ETV Bharat / bharat

കർഷക പ്രതിഷേധം; രാഷ്‌ട്രപതിയെ കാണാനൊരുങ്ങി കോൺഗ്രസ് നേതാക്കൾ - Congress leaders to meet President

വിഷയത്തിൽ രാഷ്‌ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെടുമെന്നും രണ്ട് കോടി പേരോളം ഒപ്പുവെച്ച നിവേദനം സമർപ്പിക്കുമെന്നും കോൺഗ്രസ് എം.പി സുരേഷ് പറഞ്ഞു

കാർഷിക പ്രതിഷേധം  രാഷ്‌ട്രപതിയെ കാണും  കോൺഗ്രസ് നേതാക്കൾ രാഷ്‌ട്രപതിയെ കാണും  കാർഷിക പ്രതിഷേധം  രാഷ്‌ട്രപതിയെ കാണാനൊരുങ്ങി കോൺഗ്രസ് നേതാക്കൾ  Rahul Gandhi  Congress leaders to meet President over farmers' protest  President over farmers' protest  Congress leaders to meet President  rahul gandhi meet president
കർഷക പ്രതിഷേധം; രാഷ്‌ട്രപതിയെ കാണാനൊരുങ്ങി കോൺഗ്രസ് നേതാക്കൾ

By

Published : Dec 23, 2020, 4:12 PM IST

ന്യൂഡൽഹി: കർഷക പ്രതിഷേധത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന് നിവേദനം സമർപ്പിക്കുമെന്ന് കോൺഗ്രസ് എം.പി കെ സുരേഷ്. രാഹുൽ ഗാന്ധി അടങ്ങുന്ന കോൺഗ്രസ് നേതാക്കൾ നാളെ രാവിലെ വിജയ്‌ ചൗക്കിൽ നിന്നും രാഷ്‌ട്രപതി ഭവനിലേക്ക് പ്രകടനം നടത്തുമെന്നും എം.പി പറഞ്ഞു. രണ്ട് കോടി ആളുകൾ ഒപ്പുവെച്ച നിവേദനമാണ് നേതാക്കൾ രാഷ്‌ട്രപതിക്ക് സമർപ്പിക്കുക.

പ്രതിപക്ഷ നേതാക്കളോടൊപ്പം രാഹുൽ ഗാന്ധി രാഷ്‌ട്രപതിയെ സന്ദർശിച്ചിരുന്നു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചിരുന്നുവെങ്കിലും രാഷ്‌ട്രപതി നടപടികൾ സ്വീകരിച്ചിട്ടില്ല. നവംബർ 26 മുതൽ തലസ്ഥാനത്ത് കാർഷിക സമരം പുരോഗമിക്കുകയാണ്. കേന്ദ്രസർക്കാർ കർഷകരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.

കൂടുതൽ വായിക്കാൻ: കർഷകരുടെ പ്രശ്‌നത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു: രാജ്‌നാഥ് സിങ്

ABOUT THE AUTHOR

...view details