കേരളം

kerala

ETV Bharat / bharat

കേന്ദ്ര സർക്കാരിന്‍റെത് തട്ടിപ്പ് ബജറ്റെന്ന് രാഹുൽ ഗാന്ധി - Central Government

കർഷകർക്ക് ദിവസം 17 രൂപ വച്ചു നൽകുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് അല്ല വോട്ടിന് വേണ്ടിയുള്ള അക്കൗണ്ടാണെന്ന് പി ചിദംബരം.

രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി

By

Published : Feb 1, 2019, 6:00 PM IST

അഞ്ച് വര്‍ഷത്തെ ധാര്‍ഷ്ട്യവും കഴിവില്ലായ്മയും രാജ്യത്തെ കര്‍ഷകരുടെ ജീവിതം നശിപ്പിച്ചെന്നും കേന്ദ്രത്തിന്‍റെത് തട്ടിപ്പ് ബജറ്റെന്നും രാഹുൽ ഗാന്ധി. ദിവസം 17 രൂപ വച്ചു കർഷകർക്ക് നൽകുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ട്വീറ്ററിൽ അവസാനത്തെ അടുക്കള ബജറ്റ് എന്ന ഹാഷ്ടാഗിലാണ് രാഹുല്‍ ഗാന്ധിയുടെ കുറിപ്പ്.

നേരത്തെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളെ പി ചിദംബരവും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊതു തെരഞ്ഞെടുപ്പിന് മുൻപ് ബിജെപി സര്‍ക്കാറിന്‍റെ ബജറ്റ് വരാനിരിക്കെ ഇക്കൊല്ലവും നോട്ട് നിരോധനം ആവാമെന്നും ഇത്തവണ നിരോധിക്കേണ്ടത് നൂറു രൂപ നോട്ടുകളാണെന്നും പി ചിദംബരം ട്വീറ്റ് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details