ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്‍ സി പി (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി) അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. പവാറിന്റെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് രാഹുല്‍ ചര്‍ച്ച നടത്തിയത്. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി. രാഹുൽ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ശരദ് പവാർ ആവശ്യപ്പെട്ടതായാണ് സൂചന.
രാഹുൽ ഗാന്ധി ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തി
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ശരദ് പവാറും ആവശ്യപ്പെട്ടതായാണ് സൂചന
ഫയൽചിത്രം
1999ൽ എൻ സി പി രൂപീകരിക്കുന്നത് വരെ പവാർ കോൺഗ്രസിലായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുളള യുപിഎക്ക് തന്നെയാണ് എൻസിപി ഇപ്പോഴും പിന്തുണ നൽകുന്നതും. ഇന്ന് രാവിലെ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും രാഹുലിനെ സന്ദര്‍ശിച്ച് അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് അറിയിച്ചിരുന്നു.