കേരളം

kerala

ETV Bharat / bharat

രാഹുൽ ഗാന്ധി കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സ്മൃതി ഇറാനി

ഗാന്ധി കുടുംബം അറിഞ്ഞുകൊണ്ട് അമേത്തിയും കർഷകരെയും വികസനത്തിൽ നിന്ന് അകറ്റി നിർത്തുകയാണ്. രാഹുൽ ഗാന്ധി അധികാരം ദുർവിനിയോഗം ചെയ്യുകയാണ് ചെയ്യുന്നതെന്നും ഇറാനി ആരോപിച്ചു.

Rahul Gandhi lying and misleading farmers: Irani  കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്ന് സ്മൃതി ഇറാനി  സ്മൃതി ഇറാനി  Rahul Gandhi misleading farmers  രാഹുൽ ഗാന്ധി
സ്മൃതി ഇറാനി

By

Published : Dec 25, 2020, 4:55 PM IST

കൊൽക്കത്ത: കാർഷിക നിയമങ്ങളിൽ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പാർലമെന്‍റ് മണ്ഡലമായ അമേത്തിയിൽ കർഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലെ വിവിധ അതിർത്തി പ്രദേശങ്ങളിൽ കർഷകർ പ്രതിഷേധം നടത്തുന്നതിനിടയിലാണ് രാഹുൽ ഗാന്ധിക്കെതിരെ ഇറാനിയുടെ പരാമർശം. പിഎം കിസാന് കീഴിൽ ഒമ്പത് കോടിയിലധികം കർഷക കുടുംബങ്ങൾക്ക് 18,000 കോടി രൂപ പ്രധാനമന്ത്രി അനുവദിച്ചു. ഗാന്ധി ഇപ്പോൾ കർഷകരോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹം തന്നെ കർഷകരുടെ ഭൂമി പിടിച്ചെടുത്തിട്ടുണ്ടെന്നും ഇറാനി പറഞ്ഞു.

ഗാന്ധി കുടുംബം അറിഞ്ഞുകൊണ്ട് അമേത്തിയെയും കർഷകരെയും വികസനത്തിൽ നിന്ന് അകറ്റി നിർത്തുകയാണ്. രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അധികാരം ദുർവിനിയോഗം ചെയ്യുകയാണ് ചെയ്യുന്നതെന്നും ഇറാനി ആരോപിച്ചു. ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടപ്പിലാക്കിയ വിവിധ വികസന പ്രവർത്തനങ്ങളെ കുറിച്ചും അവർ പറഞ്ഞു.

ABOUT THE AUTHOR

...view details