ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് -19 എണ്ണം 10,00,000 കടന്നതായും ഓഗസ്റ്റ് 10 ഓടെ രാജ്യത്ത് 20,00,000 ത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചേക്കാമെന്നും മുന്നറിയിപ്പ് നൽകിയതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഓഗസ്റ്റിൽ ഇന്ത്യയിലെ കൊവിഡ് ബാധിതർ 20 ലക്ഷം കടക്കുമെന്ന് രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി
കൊവിഡ് -19 വ്യാപനം ഇതേ വേഗതയിൽ തുടരുകയാണെങ്കിൽ ഓഗസ്റ്റ് 10 ഓടെ രാജ്യത്ത് 20,00,000 ൽ അധികം ആളുകൾ രോഗബാധിതരാകും. ഇത് തടയാൻ സർക്കാർ ആസൂത്രിതമായ നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
"കൊവിഡ് -19 ഇതേ വേഗതയിൽ തുടരുകയാണെങ്കിൽ ഓഗസ്റ്റ് 10 ഓടെ രാജ്യത്ത് 20,00,000 ൽ അധികം ആളുകൾ രോഗബാധിതരാകും. ഇത് തടയാൻ സർക്കാർ ആസൂത്രിതമായ നടപടികൾ കൈക്കൊള്ളണം"-അദ്ദേഹം ട്വീറ്റ് ചെയ്തു.
32,695 കേസുകളും 606 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം വ്യാഴാഴ്ച 9,68,876 ൽ എത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു. മൊത്തം കേസുകളിൽ 3,31,146 സജീവമാണ്. 6,12,815 പേരെ ഡിസ്ചാർജ് ചെയ്തു., 24,915 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.