കേരളം

kerala

ETV Bharat / bharat

ജാതിവിവേചനത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി - ഹത്രാസ് സംഭവം

രാജ്യത്തെ ജാതി വിവേചനത്തില്‍ മാറ്റം വരുത്തണമെന്ന് രാഹുല്‍ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ ഹാത്രാസിലെ ജാതി വിഭജനം ഉയർത്തിക്കാട്ടുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് രാഹുല്‍ ഇത്തരത്തിലൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്

Rahul Gandhi highlights caste-based discrimination in Hathras  caste-based discrimination in Hathras  Hathras gang rape  ജാതിവിവേചനത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധി  ഹത്രാസ് സംഭവം  ട്വിറ്റര്‍
ജാതിവിവേചനത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി

By

Published : Oct 13, 2020, 2:05 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ ജാതി വിവേചനത്തില്‍ മാറ്റം വരുത്തണമെന്ന് രാഹുല്‍ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ ഹാത്രാസിലെ ജാതി വിഭജനം ഉയർത്തിക്കാട്ടുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് രാഹുല്‍ ഇത്തരത്തിലൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പശ്ചിമ ഉത്തർപ്രദേശിലെ ഹാത്രാസിൽ ചിത്രീകരിച്ച വീഡിയോയിൽ ഗ്രാമത്തിലെ വിവിധ സമുദായങ്ങളിൽ നിന്നുള്ള പുരുഷന്മാരെയും സ്ത്രീകളെയും കാണിക്കുന്നു, ജാതിവ്യവസ്ഥയുമായുള്ള പോരാട്ടങ്ങൾ വിവരിക്കുന്നുമുണ്ട്. സത്യത്തിൽ നിന്ന് ഒളിച്ചോടുന്നവർക്കുള്ളതാണ് ഈ വീഡിയോ. നങ്ങൾ മാറുമ്പോൾ രാജ്യം മാറും എന്നാണ് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് രാഹുല്‍ കുറിച്ചത്.

അതേസമയം, ഹത്രാസ് സംഭവത്തില്‍ കോടതി നിർദേശപ്രകാരം ഉത്തർ പ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കെ അവസ്തി, ഡിജിപി എച്ച്സി അവസ്തി, ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ, എസ്‌പി തുടങ്ങിവർ കോടതിയ്ക്ക് മുൻപാകെ തിങ്കളാഴ്ച്ച ഹാജരായിരുന്നു. കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തി. നവംബർ രണ്ടിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ വി.കെ ഷാഹി പറഞ്ഞു. സെപ്റ്റംബർ പതിനാലിന് യുപിയിലെ ഹത്രാസ് ഗ്രാമത്തിൽ വെച്ചാണ് അമ്മയോടൊപ്പം വയലിലേക്ക് പോയ 19 വയസുള്ള പെൺകുട്ടിയെ കാണാതായത്. സവർണ ജാതിയിൽപ്പെട്ട നാല് പേർ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിരയാക്കുകയായിരുന്നു. നിർഭയ കേസിന് സമാനമായി അതിക്രൂരമായ പീഡനത്തിനാണ് പെൺകുട്ടി ഇരയായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സെപ്റ്റംബർ 29 ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.

ABOUT THE AUTHOR

...view details