ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി വീണ്ടും ബിജെപി. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളോട് പങ്കുവെക്കാന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചൈനീസ് പ്രതിനിധിയുമായി രാഹുല്‍ ഗാന്ധി നടത്തിയ പഴയ കൂടിക്കാഴ്‌ചയുടെ അദ്ദേഹത്തിന്‍റെ തന്നെ ട്വീറ്റ് പങ്കുവെച്ചാണ് ബിജെപി ഇതിന് മറുപടിയുമായെത്തിയത്. ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദാണ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായെത്തിയത്. ഇന്ത്യാ ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊതുവിവരങ്ങള്‍ ജനങ്ങളുമായി പങ്കുവെക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നു. രാഹുല്‍ ഗാന്ധിക്ക് ചൈനയില്‍ സമാന്തര വിവര സംവിധാനമുണ്ടെന്ന് കരുതുന്നു. അദ്ദേഹം ഡോക്‌ലാം പ്രതിസന്ധി ഘട്ടത്തില്‍ ചൈനീസ് പ്രതിനിധിയുമായി കൂടിക്കാഴ്‌ച നടത്തിയില്ലേയെന്നും പിന്നീട് വസ്‌തുത നിഷേധിച്ചെങ്കിലും പൊതുജന സമ്മര്‍ദത്തെ തുടര്‍ന്ന് കൂടിക്കാഴ്‌ച നടത്തിയ വിവരം സമ്മതിച്ചില്ലേയെന്നും രവിശങ്കര്‍ പ്രസാദ് ചോദിക്കുന്നു.
രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബിജെപി - കോണ്‍ഗ്രസ്
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളോട് പങ്കുവെക്കാന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി 2017 ജൂലയില്‍ പങ്കുവെച്ച ട്വീറ്റുമായി ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദാണ് മറുപടിയുമായെത്തിയത്
രാഹുല്‍ ഗാന്ധി 2017 ജൂലായില്‍ പങ്കുവെച്ച ട്വീറ്റാണ് രവിശങ്കര്‍ പ്രസാദ് പങ്കുവെച്ചത്. ചൈനീസ് പ്രതിനിധി, ഭൂട്ടാന്‍ അംബാസിഡര്‍, വടക്കു കിഴക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ വിവരം ട്വീറ്റിലൂടെ രാഹുല്‍ ഗാന്ധി പങ്കുവെച്ചിരുന്നു. ഗുരുതരമായ വിഷയങ്ങളില്‍ വിവരമറിയിക്കേണ്ടത് തന്‍റെ ജോലിയാണെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ച്ച നടത്തിയ വിവരം കോണ്‍ഗ്രസ് ആദ്യം നിഷേധിച്ചിരുന്നു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ ചൈന സൈനിക സംഘര്‍ഷം തുടരുന്നതിനിടെ സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്‌തിരുന്നു. 2017ലെ ഡോക്‌ലാം പ്രതിസന്ധിക്കു ശേഷം ഏറ്റവും വലിയ സൈനിക നടപടിയായി മാറുകയാണ് നിലവിലെ ഇന്ത്യാ ചൈന സംഘര്‍ഷം. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് കേന്ദ്രം പറയുന്നത്.