പട്‌ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. രാഹുൽ ഗാന്ധിയ്ക്ക് രാഷ്ട്രീയ നിലയില്ലെന്നും ആരും അദ്ദേഹത്തെ ഗൗരവമായി കാണുന്നില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകൾ രാവണനുപകരം ദസറയിൽ കത്തിച്ചതായി കോൺഗ്രസ് നേതാവ് വാൽമീകി നഗറിൽ ടത്തിയ റാലിയിൽ പറഞ്ഞതിനെ തുടർന്നാണ് പ്രസാദിന്‍റെ മറുപടി.
രാഹുൽ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്‍റായിരുന്നു. ഇങ്ങനെയാണോ അദ്ദേഹം സംസാരിക്കേണ്ടത്? കോൺഗ്രസിന്‍റെ അവസ്ഥ എത്രമാത്രം നിരാശാജനകമാണെന്ന് ഇത് കാണിക്കുന്നു. ഫലങ്ങൾ പുറത്തുവരുമ്പോൾ പാർട്ടിയുടെ അവസ്ഥ എന്താണെന്ന് കാണാനാകുമെന്നും പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.