ന്യൂഡല്‍ഹി : റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവിന്മേല്‍ വിവാദ പരാമര്‍ശം നടത്തിയത് സംബന്ധിച്ച കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും ഖേദം പ്രകടിപ്പിച്ചു. തിങ്കളാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഖേദപ്രകടനമുള്ളത്. നിയമനടപടികള്‍ ദുരുപയോഗിച്ച് റാഫേല്‍ വിഷയം ഉന്നയിക്കുന്നതില്‍ നിന്ന് തന്നെ തടയാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും പിഴയോടെ തനിക്കെതിരായ കോടതിയലക്ഷ്യ കേസ് തള്ളണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം തള്ളിയ സുപ്രീംകോടതി പരാമര്‍ശം എന്തുകൊണ്ട് കോടതിയലക്ഷ്യമാകില്ലെന്ന് ചൊവ്വാഴ്ച വിശദീകരിക്കാന്‍ രാഹുലിനോട് ആവശ്യപ്പെട്ടു. നേരിട്ട് ഹാജരാക്കുന്നതില്‍ നിന്ന് രാഹുലിനെ കോടതി ഒഴിവാക്കിയിട്ടുണ്ട്.
കോടതിയലക്ഷ്യം വീണ്ടും ഖേദത്തിലൊതുക്കി രാഹുല്‍
കോടതിയലക്ഷ്യ കേസില്‍ രാഹുല്‍ ഗാന്ധി സത്യവാങ്മൂലം സമര്‍പ്പിച്ചു
കോടതിയലക്ഷ്യം വീണ്ടും ഖേദത്തിലൊതുക്കി രാഹുല്‍
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്. സുപ്രീംകോടതിയെ ഉദ്ധരിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ഖേദം അറിയിച്ച് രാഹുല്‍ ഗാന്ധി കഴിഞ്ഞ തിങ്കളാഴ്ച സത്യവാങ്മൂലം നല്‍കിയിരുന്നു. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് സുപ്രീംകോടതിയും പറഞ്ഞിരിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി എം.പി മീനാക്ഷി ലേഖി നല്‍കിയ കേസിലാണ് രാഹുല്‍ സത്യവാങ്മൂലം നല്‍കിയത്.
Last Updated : Apr 29, 2019, 5:20 PM IST