കേരളം

kerala

ETV Bharat / bharat

പിഎം കെയേഴ്‌സ് ഫണ്ടിനെതിരെ രൂക്ഷവിമർശനമായി രാഹുൽ ഗാന്ധി - കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ രൂപീകരിച്ചതാണ് പിഎം കെയേഴ്‌സ് ഫണ്ട്.

Rahul Gandhi criticises PM Cares Fund  Rahul Gandhi hit out at PM  Rahul says transparency ko vanakkam  Rahul Gandhi latest news  പിഎം കെയേഴ്‌സ് ഫണ്ടിനെതിരെ രൂക്ഷവിമർശനമായി രാഹുൽ ഗാന്ധി  പിഎം കെയേഴ്‌സ് ഫണ്ട്  കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല  rahul gandhi criticises pm cares dund
പിഎം കെയേഴ്‌സ് ഫണ്ടിനെതിരെ രൂക്ഷവിമർശനമായി രാഹുൽ ഗാന്ധി

By

Published : Dec 17, 2020, 3:34 PM IST

ന്യൂഡൽഹി: പിഎം കെയേഴ്‌സ് ഫണ്ടിനെതിരെ വീണ്ടും രൂക്ഷവിമർശനമുയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതുമായി ബന്ധപ്പെട്ട ഒരു വാർത്താ തലക്കെട്ടിന്‍റെ സ്ക്രീൻഷോട്ട് പങ്കിട്ടു കൊണ്ടാണ് രാഹുൽ ഗാന്ധി വിമർശനമുയർത്തിയത്.

'പിഎം കെയേഴ്‌സ്- ചലിയേ, ട്രാൻസ്‌പരൻസി കോ വണക്കം' എന്നതായിരുന്നു തലക്കെട്ട്. തലക്കെട്ട് വായിച്ചുവെന്നും ഫണ്ടുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടെന്നും ഇത് സർക്കാർ ഫണ്ടാണോ സ്വകാര്യ സ്ഥാപനമാണോ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഇന്ത്യൻ എംബസികൾ വഴി ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കുന്നതുൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല വിവിധ ചോദ്യങ്ങൾ ഉന്നയിച്ചതിന്‍റെ പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

ചൈന, പാകിസ്ഥാൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്കുള്ള വിദേശ സംഭാവനകളെ കുറിച്ചാണ് രാഹുൽ ഗാന്ധി സംശയങ്ങളുന്നയിച്ചത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിലാണ് പിഎം കെയേഴ്‌സ് ഫണ്ട് രൂപീകരിച്ചത്.

ABOUT THE AUTHOR

...view details