മുംബൈ: രാഹുല്‍ ഗാന്ധി നടത്തിയ സവര്‍ക്കര്‍ പരാമര്‍ശത്തില്‍ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്ത്. 'രാഹുൽ ഗാന്ധിയുടെ പ്രസ്താവന ലജ്ജാകരമാണ്, ഒരുപക്ഷേ അദ്ദേഹത്തിന് സവർക്കറിനെക്കുറിച്ച് അറിയില്ലായിരിക്കാം. ആൻഡമാൻ ജയിലിലെ കൊടിയ പീഡനങ്ങള്‍ സവര്‍ക്കര്‍ 12 വർഷം നേരിട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് 12 മണിക്കൂർ പോലും അത് സഹിക്കാനാവില്ല. ഗാന്ധിയെ പേരില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് മാത്രം നിങ്ങള്‍ ഗാന്ധിയാവില്ലെന്നും' ഫഡ്നാവിസ് തുറന്നടിച്ചു. സവര്‍ക്കറിനെ അപമാനിച്ചത് രാജ്യവും മഹാരാഷ്ട്രയും ഒരിക്കലും പൊറുക്കില്ലെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.
സവര്‍ക്കര്‍ പരാമര്‍ശം; ഗാന്ധിയെ പേരിനൊപ്പം ചേര്‍ത്താല്‍ നിങ്ങള്‍ ഗാന്ധിയാകില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് - Fadnavis
ഗാന്ധിയെ പേരില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് മാത്രം നിങ്ങള്‍ ഗാന്ധിയാവില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും, മാപ്പ് പറയാന്‍ തന്‍റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ലെന്നുമായിരുന്നു രാഹുലിന്‍റെ പ്രസ്താവന
സവര്‍ക്കര്‍ പരാമര്‍ശം; ഗാന്ധിയെ പേരിനൊപ്പം ചേര്‍ത്താല്‍ നിങ്ങള്‍ ഗാന്ധിയാകില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും, മാപ്പ് പറയാന്‍ തന്‍റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ലെന്നുമായിരുന്നു രാഹുലിന്‍റെ പ്രസ്താവന. രാംലീല മൈതാനിയില്‍ പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി വിവാദ പ്രസ്താവന നടത്തിയത്.