ന്യൂഡൽഹി: ഐഎംഎഫ് ഇന്ത്യൻ ജിഡിപിയെ ബംഗ്ലാദേശുമായി താരതമ്യപ്പെടുത്തിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഐഎംഎഫ് വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് പ്രൊജക്ഷന്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. വരും വർഷങ്ങളിൽ ബംഗ്ലാദേശിന്‍റെ ജിഡിപി ഇന്ത്യയെ മറികടക്കുമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ജിഡിപിയെ ബംഗ്ലാദേശുമായി താരതമ്യപ്പെടുത്തി ഐഎംഎഫ്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി - ബംഗ്ലാദേശ് ജിഡിപി ഇന്ത്യയെ മറികടക്കും
ബിജെപിയുടെ ആറ് വർഷത്തെ വിദ്വേഷം നിറഞ്ഞ സാംസ്‌കാരിക ദേശീയതയുടെ നേട്ടമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
ഐഎംഎഫ് ജിഡിപി പൊജക്‌ഷൻ; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
ഇന്ത്യയുടെയും ബംഗ്ലാദേശിന്‍റെയും ഈ വർഷത്തെ ജിഡിപി 1,888 യുഎസ് ഡോളറായിരിക്കുമെന്നാണ് ഐഎംഎഫ് അനുമാനം. ബിജെപിയുടെ ആറ് വർഷത്തെ വിദ്വേഷം നിറഞ്ഞ സാംസ്‌കാരിക ദേശീയതയുടെ നേട്ടമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.