ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന യുവതീ യുവാക്കൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിയും അമിത് ഷായും ചേർന്ന് യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; യുവതലമുറയ്ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി - രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതിഷേധം നടത്തുന്ന യുവതീ യുവാക്കള്‍ക്ക് പിന്തുണ അറിയിച്ചത്
യുവതലമുറയ്ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
രാജ്യത്തെ തൊഴിലില്ലായ്മയുടെയും ഇന്ത്യൻ സമ്പദ് ഘടനയുടെ തകർച്ചയ്ക്കും മേലുള്ള യുവതലമുറയുടെ ദേഷ്യം അവർക്ക് അഭിമുഖീകരിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് അവർ രാജ്യത്തെ ഭിന്നിപ്പിക്കുന്നത്. ഓരോ ഇന്ത്യക്കാരും പരസ്പരം സ്നേഹിക്കുന്നതിലൂടെ മാത്രമേ അവരെ നമുക്ക് പരാജയപ്പെടുത്താൻ കഴിയൂവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.