ന്യൂഡൽഹി: അരുണാചൽപ്രദേശ് അതിർത്തിയിൽ ചൈന ഗ്രാമം നിർമിക്കുന്നു എന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
അരുണാചൽപ്രദേശ് അതിർത്തിയിൽ ചൈനീസ് ഗ്രാമം; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി - Chinese village
അരുണാചൽപ്രദേശ് ദക്ഷിണ ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം.

അരുണാചൽപ്രദേശ് അതിർത്തിയിലുള്ള ചൈനീസ് ഗ്രാമത്തെക്കുറിച്ചുള്ള ഒരു വാർത്താ റിപ്പോർട്ടിന്‍റെ ലിങ്ക് ട്വിറ്ററിൽ പോസ്‌റ്റ് ചെ്യ്‌തു കൊണ്ടാണ് അദ്ദേഹം പ്രധാന മന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയും പ്രധാനമന്ത്രിക്കെതിരെ ആരോപണമുയർത്തിയിരുന്നു. അരുണാചൽ പ്രദേശ് അതിർത്തിയിൽ ചൈന ഗ്രാമം നിർമിക്കുന്നു എന്ന് ബിജെപി എം.പി. തപിർ ഗാവോ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കൂടിയ പാർലമെന്‍ററി സമിതി യോഗത്തിൽ കോൺഗ്രസ് നേതാവ് പി.ചിദംബരം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ബിജെപി എം.പി. ഉന്നയിച്ച ആരോപണം ശരിയാണെങ്കിൽ സർക്കാർ വീണ്ടും ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകുമോ അതോ മുൻ സർക്കാരുകളെ കുറ്റപ്പെടുത്തുമോ എന്നും അദ്ദേഹം ചോദിച്ചു. അരുണാചൽപ്രദേശ് ദക്ഷിണ ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം.
കിഴക്കൻ ലഡാക്കിൽ എട്ട് മാസത്തിലേറെയായി ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ നിരവധി സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ല.