കേരളം

kerala

ETV Bharat / bharat

നോട്ട് നിരോധന വാർഷികത്തില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി - രാഹുല്‍ ഗാന്ധി

ചെറുകിട കച്ചവടക്കാരെ രാജ്യത്തുനിന്ന് തുടച്ചു നീക്കിയ ആക്രമണത്തിന്‍റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്‌തു. പ്രിയങ്കാ ഗാന്ധിയും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

"നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നേര്‍ക്ക് നടന്ന തീവ്രവാദിയാക്രമണം" : രാഹുല്‍ ഗാന്ധി

By

Published : Nov 8, 2019, 1:18 PM IST

ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയതിന്‍റെ മൂന്നാം വാര്‍ഷികത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഡീമോണിറ്റൈസേഷൻ ഡിസാസ്‌റ്റര്‍ ( നോട്ട് നിരോധന ദുരന്തം) എന്ന ഹാഷ്‌ടാഗില്‍ ട്വീറ്റ് ചെയ്‌ത് രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക് മേല്‍ മോദി സര്‍ക്കാര്‍ നടത്തിയ തീവ്രവാദി ആക്രമണത്തിന് മൂന്ന് വര്‍ഷം പൂര്‍ത്തിയായെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തത്.

ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരെ രാജ്യത്തുനിന്ന് തുടച്ചുനീക്കുകയും. ലക്ഷക്കണക്കിന് പേരെ തൊഴിലില്ലായ്‌മയിലേക്ക് നയിക്കുകയും ചെയ്‌ത ആക്രമണത്തിന്‍റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. നോട്ട് നിരോധനം മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമ്പത് ദിവസം തരു, നടപടി തെറ്റാണെന്ന് തെളിഞ്ഞാല്‍ എന്നെ ജീവനോടെ തീകൊളുത്തിക്കൊള്ളു എന്നുമുള്ള മോദിയുടെ പ്രസ്‌താവന ഉള്‍പ്പെടുന്ന പത്രവാര്‍ത്തയും രാഹുല്‍ കുറിപ്പിനൊപ്പം പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
മോദി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചാണ് പ്രിയങ്കയും ട്വീറ്റ് ചെയ്‌തത്. നോട്ട് നിരോധനം വിജയമാകുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരും, അവര്‍ക്ക് ഒപ്പമുള്ളവരും തലതാഴ്‌ത്തുകയാണ്. ഇപ്പോള്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുകിടക്കുയാണ് ഇതിന്‍റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും പ്രിയങ്ക ചോദിച്ചു. 2016 നവംബര്‍ എട്ടിനാണ് ആയിരത്തിന്‍റെയും, അഞ്ഞൂറിന്‍റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയത്.

ABOUT THE AUTHOR

...view details