ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇഷ്ടപ്പെട്ട സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുന്ന തിരക്കിലാണ് സർക്കാർ, അതുകൊണ്ടാണ് രാജ്യത്തെ ദരിദ്രർ വിശന്നു വലയുന്നത്" രാഹുൽ ഗാന്ധി ആരോപിച്ചു. ആഗോള വിശപ്പ് സൂചിക ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ വിമർശനം.ആഗോള വിശപ്പ് സൂചികയില്‍ 107 രാജ്യങ്ങളുടെ പട്ടികയിൽ 94ാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാനും, ബംഗ്ലാദേശിനും, നേപ്പാളിലും താഴെയാണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം.
ആഗോള വിശപ്പ് സൂചിക; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി - മോദി സർക്കാർ
ഇഷ്ടപ്പെട്ട സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുന്ന തിരക്കിലാണ് സർക്കാർ, അതുകൊണ്ടാണ് രാജ്യത്തെ ദരിദ്രർ വിശന്നു വലയുന്നതെന്ന് രാഹുല്‍ ഗാന്ധി
ആഗോള വിശപ്പ് സൂചിക; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
റവാണ്ട (97), നൈജീരിയ (98), അഫ്ഗാനിസ്ഥാൻ (99), ലിബിയ (102), മൊസാംബിക്ക് (103), ചാഡ്(107) എന്നിവ ഉൾപ്പെടുന്ന 13 രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.