ജയ്‌പൂര്‍: രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജസ്ഥാനിലെ രാഷ്ട്രീയ സംഘർഷത്തില്‍ ബിജപിയെ വിമർശിച്ച രാഹുല്‍ ഗാന്ധി ബിജെപി സംസ്ഥാന സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ആരോപിച്ചു.
രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി; നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി
രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു
രാജ്യത്ത് നിയമവാഴ്ചയുണ്ട്. സർക്കാരുകൾ രൂപീകരിച്ച് ഭരണം നടത്തുന്നത് ഭൂരിപക്ഷമാണ്. രാജസ്ഥാനിലെ എട്ട് കോടി ജനങ്ങളെ അപമാനിക്കുന്നതാണ് ബിജെപിയുടെ പ്രവൃത്തി. വിശ്വാസയോഗ്യമായ വോട്ടെടുപ്പിനായി ഗവർണർ കൽരാജ് മിശ്ര നിയമസഭാ സമ്മേളനം ഉടൻ വിളിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര വെള്ളിയാഴ്ച മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തെയച്ചിരുന്നു. നിയമസഭാ സമ്മേളനം വിളിച്ച് ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി തീരുമാനമെടുക്കണമെന്ന് അഭ്യർത്ഥിച്ച് ഗെഹ്ലോട്ട് നേരത്തെ ഗവർണറെ സന്ദർശിച്ചിരുന്നു. അതേസമയം, കൊവിഡിനെ തുടർന്ന് സെഷൻ അനുവദിക്കാൻ ഗവർണർ വിസമ്മതിച്ചു.