ന്യൂഡല്‍ഹി:ദേശീയപൗരത്വ നിയമ ഭേദഗതിക്കെതിക്കും എന്‍ആര്‍സിക്കുമെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്ഘട്ടില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കുചേരാന്‍ യുവജനങ്ങളോടും വിദ്യാര്‍ഥികളോടും ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തുടങ്ങുന്ന കുത്തിയിരിപ്പ് സമരത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തത്.
"പ്രിയപ്പെട്ട വിദ്യാർത്ഥികളേ, ഇന്ത്യയിലെ യുവാക്കളേ, ഇന്ത്യക്കാരനെന്ന് തോന്നിയാൽ മാത്രം പോരാ. ഇതുപോലുള്ള സമയങ്ങളിൽ, നിങ്ങൾ ഇന്ത്യക്കാരനാണെന്നും വിദ്വേഷത്താൽ ഇന്ത്യയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും കാണിക്കേണ്ടത് അനിവാര്യമാണ്. മോദി- ഷാ ഇന്ത്യക്കെതിരെ അഴിച്ചുവിട്ട അക്രമത്തിനും വിദ്വേഷത്തിനും എതിരെ ഇന്ന് വൈകുന്നേരം 3 മണിക്ക് എന്നോടൊപ്പം ചേരുക. ''- രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറയുന്നു.