ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പ്ലാന്‍റാണ് മധ്യ പ്രദേശിലേതെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. 750 മെഗാവാട്ട് സോളാർ പദ്ധതി ഇന്നലെയാണ് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്‌തത്. 250 മെഗാവാട്ട് വീതമുള്ള മൂന്ന് സൗരോർജ്ജ ഉൽപാദന യൂണിറ്റുകൾ ഉൾക്കൊള്ളുന്നതാണ് മെഗാ സോളാർ പവർ പദ്ധതി.
മധ്യപ്രദേശിലെ സോളാർ പ്ലാന്‍റ്; പ്രധാനമന്ത്രിയുടെ വാദം തെറ്റെന്ന് രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി
250 മെഗാവാട്ട് വീതമുള്ള മൂന്ന് സൗരോർജ്ജ ഉൽപാദന യൂണിറ്റുകൾ ഉൾക്കൊള്ളുന്നതാണ് മധ്യ പ്രദേശിലെ മെഗാ സോളാർ പവർ പദ്ധതി.
![മധ്യപ്രദേശിലെ സോളാർ പ്ലാന്‍റ്; പ്രധാനമന്ത്രിയുടെ വാദം തെറ്റെന്ന് രാഹുൽ ഗാന്ധി MP's Rewa is Asia's largest Rahul attacks PM Modi solar project in MP's Rewa Rewa Ultra Mega Solar project Congress leader Rahul Gandhi solar project in Rewa is Asia's largest മധ്യപ്രദേശിലെ സോളാർ പ്ലാന്‍റ് പ്രധാനമന്ത്രി രാഹുൽ ഗാന്ധി സോളാർ പ്ലാന്‍റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7980767-1065-7980767-1594448241111.jpg)
മധ്യപ്രദേശിലെ സോളാർ പ്ലാന്‍റ്; പ്രധാനമന്ത്രിയുടെ വാദം തെറ്റെന്ന് രാഹുൽ ഗാന്ധി
പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറും രംഗത്തെത്തി. ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പ്ലാന്‍റ് രണ്ട് വർഷം മുമ്പ് ആരംഭിച്ച കർണാടകയിലെ പാവഗഡ പാർക്കിലെ സോളാർ പ്ലാന്‍റാണെന്നും ശിവകുമാർ ട്വിറ്ററിൽ പറഞ്ഞു.