കേരളം

kerala

ETV Bharat / bharat

രണ്ടാം മോദി സര്‍ക്കാറിന്‍റെ 100 ദിനങ്ങള്‍; വിമർശിച്ച് രാഹുലും പ്രിയങ്കയും - RAHUL AND PRIYANKA AGAINST MODI

മോദി സര്‍ക്കാരിന് പരിഹാസ രൂപത്തിലാണ് രാഹുല്‍ അഭിനന്ദനം അറിയിച്ചത്.

രണ്ടാം മോദി സര്‍ക്കാറിന്‍റെ 100 ദിനങ്ങള്‍; വിമർശിച്ച് രാഹുലും പ്രിയങ്കയും

By

Published : Sep 9, 2019, 1:07 AM IST


ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്‍റെ നൂറാം ദിനത്തിൽ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. മോദി സര്‍ക്കാരിന് പരിഹാസ രൂപത്തിലാണ് രാഹുല്‍ അഭിനന്ദനം അറിയിച്ചത്.

വികസനമില്ലാത്ത നൂറ് ദിവസങ്ങള്‍, തുടര്‍ച്ചയായി ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു, വിമര്‍ശനം ഒഴിവാക്കാന്‍ മാധ്യമങ്ങളെ ശ്വാസംമുട്ടിക്കുന്നു, മികച്ച നേതൃത്വമോ പദ്ധതികളോ ദിശാബോധമോ ഇല്ല. എവിടെ എന്താണ് വേണ്ടതെന്ന് അറിയാതെ സാമ്പത്തിക രംഗത്തെ ശൂന്യമാക്കിയിരിക്കുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

പ്രിയങ്ക ഗാന്ധിയും മോദി സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്ത സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും മാന്ദ്യത്തെ മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. കമ്പനികള്‍ അപകടത്തിലാണെന്നും വ്യാപര രംഗം തകര്‍ന്നെന്നും പ്രിയങ്ക പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details