കേരളം

kerala

ETV Bharat / bharat

ഇന്ത്യ-ചൈന സംഘർഷം; രാജ്യം വലിയ വിലകൊടുക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി

ലഡാക്കിലെ ചൈനീസ് ശക്തികളെ അഭിമുഖീകരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നു. ചൈന സ്വയം തയ്യാറെടുക്കുകയും സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായും അദ്ദേഹം ആരോപിച്ചു

Congress leader Rahul Gandhi  Narendra Modi  Galwan Valley  Eastern Ladakh  Chinese Embassy  രാഹുൽ ഗാന്ധി  ഇന്ത്യ-ചൈന സംഘർഷം  ഇന്ത്യ-ചൈന സംഘർഷം; രാജ്യം വലിയ വില കൊടുക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

By

Published : Aug 15, 2020, 6:43 AM IST

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ-ചൈന സംഘർഷം ഇതേ നിലയ്ക്ക് തുടർന്നാൽ രാജ്യം വലിയ വില നൽകേണ്ടിവരുമെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ലഡാക്കിലെ ചൈനീസ് ശക്തികളെ അഭിമുഖീകരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നു. ചൈന സ്വയം തയ്യാറെടുക്കുകയും സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് ശേഷം ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ എല്ലാ പ്രകോപനപരമായ നടപടികളും അവസാനിപ്പിക്കണമെന്ന് ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഏതൊരു ബന്ധത്തിലും ഉയർച്ചതാഴ്ചകളുണ്ടെന്നും ചൈന-ഇന്ത്യ ബന്ധം പിന്നോട്ടല്ല മുന്നോട്ടാണ് പോകേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിശ്ര ചൈന സെൻട്രൽ മിലിട്ടറി കമ്മീഷന്‍റെ ഇന്‍റർനാഷണൽ മിലിട്ടറി കോഓപ്പറേഷൻ ഓഫീസ് ഡയറക്ടർ മേജർ ജനറൽ സി ഗുവെയെ സന്ദർശിക്കുകയും കിഴക്കൻ ലഡാക്കിലെ സ്ഥിതിയും ഉഭയകക്ഷി ബന്ധവും സംബന്ധിച്ച് ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു. ലഡാക്ക് സെക്ടറിലെ അതിർത്തി മേഖലയിൽ നിന്ന് ചൈനീസ് സൈന്യത്തെ പിരിച്ചുവിടുന്നതിനായി ഇന്ത്യയും ചൈനയും ദൗലത് ബേഗ് ഓൾഡി പ്രദേശത്ത് ചർച്ചകൾ നടത്തിയിരുന്നതായി ഇന്ത്യൻ കരസേന വൃത്തങ്ങൾ അറിയിച്ചു.

ABOUT THE AUTHOR

...view details