ന്യൂഡൽഹി: കൊവിഡ് 19 ചികിത്സാ സൗകര്യങ്ങൾക്കായി മുൻ കോൺഗ്രസ് ദേശീയ നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി തന്‍റെ ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് 2.7 കോടി രൂപ നൽകും. വയനാട്ടിലെ ജനങ്ങൾക്ക് വെന്‍റിലേറ്ററുകൾ, ടെസ്റ്റ് കിറ്റുകൾ, കൂടാതെ മറ്റ് അവശ്യവസ്തുക്കൾ എന്നിവ വാങ്ങുന്നതിനായാണ് എംപി മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പണം നൽകുന്നത്. 2.7 കോടി രൂപ അനുവദിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു . കൂടാതെ, കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവൺമെന്‍റ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെയും വയനാട് എംപി സ്വാഗതം ചെയ്‌തു.
രാഹുൽ ഗാന്ധി വയനാടിന് 2.7 കോടി രൂപ അനുവദിച്ചു - covid wayanad
വയനാട്ടിലെ ജനങ്ങൾക്ക് വെന്‍റിലേറ്ററുകൾ, ടെസ്റ്റ് കിറ്റുകൾ, കൂടാതെ മറ്റ് ചികിത്സാ സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിനായി എംപി മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2.7 കോടി രൂപയാണ് രാഹുൽ ഗാന്ധി നൽകുന്നത്.
രാഹുൽ ഗാന്ധി
എംപിഎൽഡി ഫണ്ടിൽ നിന്നും കൊവിഡിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി എ.കെ ആന്‍റണി, ശശി തരൂർ എന്നീ കോൺഗ്രസ് എംപിമാരും രംഗത്തെത്തി. ഇതിന് പുറമെ, സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ദലിതരായ ദിവസവേതനക്കാർ, മത്സ്യബന്ധനക്കാർ, കർഷകർ എന്നിവർക്ക് സാമ്പത്തിക സഹായം നൽകണമെന്നും കോൺഗ്രസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.