ന്യൂഡൽഹി: ഫ്രാന്‍സില്‍ നിന്നുള്ള അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല വിമാനത്താവളത്തില്‍ ഇറങ്ങി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഫാല്‍ യുദ്ധവിമാനങ്ങൾക്ക് സ്വാഗതം അറിയിച്ചു. “പക്ഷികൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. അംബാലയിൽ ഹാപ്പി ലാൻഡിങ്” എന്നാണ് രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്‌തത്.
റഫാൽ വിമാനങ്ങൾ വ്യോമസേനയുടെ ശേഷിയെ ഉത്തേജിപ്പിക്കുമെന്ന് രാജ്‌നാഥ് സിംഗ്
ശരിയായ തീരുമാനം എടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമയബന്ധിതമായി വിമാനങ്ങൾ ഉറപ്പാക്കിയ ഫ്രഞ്ച് സർക്കാരിനും ഡസ്സോൾട്ട് ഏവിയേഷനും മറ്റ് ഫ്രഞ്ച് കമ്പനികൾക്കും രാജ്‌നാഥ് സിംഗ് നന്ദി പറഞ്ഞു
റഫാല്‍ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ പോരാട്ട ശേഷിക്ക് സമയബന്ധിതമായ ഉത്തേജനം നൽകുമെന്നും ഇതിൽ താൻ അതീവ സന്തുഷ്ടനാണെന്നും ട്വീറ്റ് ചെയ്‌തു. ഇന്ത്യയിലെ റഫാൽ യുദ്ധവിമാനങ്ങൾ നമ്മുടെ സൈനിക ചരിത്രത്തിലെ ഒരു പുതിയ യുഗത്തിന്‍റെ ആരംഭമാണ്. ഈ വിമാനങ്ങൾ വ്യോമസേനയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരിയായ തീരുമാനമെടുത്ത പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊവിഡ് നിയന്ത്രണ സമയത്തും വിമാനങ്ങൾ ഉറപ്പാക്കിയ ഫ്രഞ്ച് സർക്കാരിനും ഡസ്സോൾട്ട് ഏവിയേഷനും മറ്റ് ഫ്രഞ്ച് കമ്പനികൾക്കും രാജ്‌നാഥ് സിംഗ് നന്ദി അറിയിച്ചു.