ന്യൂഡൽഹി: റാഫേലിനെ ഇന്ത്യൻ വ്യോമസേനയിൽ (ഐഎഎഫ്) ഔദ്യോഗികമായി ഉൾപ്പെടുത്തിയ ശേഷം പാകിസ്ഥാന് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. റാഫേൽ യുദ്ധവിമാനത്തിൽ നിന്ന് അയൽരാജ്യമായ പാകിസ്ഥാൻ ആദ്യ പ്രഹരം എപ്പോൾ വാങ്ങുമെന്നു കാണാമെന്നും ഗിരിരാജ് സിങ് ട്വിറ്ററിൽ കുറിച്ചു.
റഫേൽ വ്യോമസേനയിൽ; പാകിസ്ഥാന് നേരെ ആഞ്ഞടിച്ച് ഗിരിരാജ് സിങ്
ഫ്രഞ്ച് നിർമിത 36 റാഫേൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് ഇന്നാണ് ഫ്രാൻസ് ഇന്ത്യക്ക് കൈമാറിയത്
റാഫേൽ
ഫ്രഞ്ച് നിർമിത 36 റാഫേൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് ചൊവ്വാഴ്ചയാണ് ഫ്രാൻസ് ഇന്ത്യക്ക് കൈമാറിയത്. ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ലോറൻസ് പാർലിയുടെ സാന്നിധ്യത്തിൽ നടന്ന കൈമാറ്റ ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് വിമാനം സ്വീകരിച്ചത്.
Last Updated : Oct 8, 2019, 10:57 PM IST