റഫാലിൽ മോദി യെ പരിഹസിച്ച് വീണ്ടും രാഹുൽ ഗാന്ധി. മോദിയുടെ ഭരണത്തിൽ എല്ലാം അപ്രത്യക്ഷമാവുകയാണ്. യുവാക്കൾക്ക് ജോലി നശഷ്ടമായി. കർഷകരുടചെ പമം കാണാതായി. ഇപ്പോൾ റാഫേൽ രേഖകളും കാണാതായെന്ന് മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
റാഫേലിൽ പ്രദാനമന്ത്രിക്കെതിരെയു ം ആന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രാലയത്തിനു പുറമേ പിഎംഒയും എന്തിനാണ് സമാന്തരചര്‍ച്ച നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മോദിക്കെതിരെ എഴുതാന്‍ ധൈര്യം കാട്ടിയതിനാണ് മാധ്യമങ്ങളെ ശിക്ഷിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു .
റഫേലിൽ മോദിയെ വീണ്ടും പരിഹസിച്ച് രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി
പ്രതിരോധമന്ത്രാലയത്തിനു പുറമേ പിഎംഒയും എന്തിനാണ് സമാന്തരചര്‍ച്ച നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി. അഴിമതി നടത്തിയിട്ടില്ലെങ്കില്‍ പ്രധാനമന്ത്രി അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്നും രാഹുല്‍ ചോദിച്ചു.
എൻ എൻ ഐ ചിത്രം
വിമാന ഇടപാടുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നു മോഷ്ടിക്കപ്പെട്ടെന്നും ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള നടപടികൾക്കു മുന്നോടിയായി ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നുമുള്ള വാദം ഇന്നലെ എജി റഫേൽ പരിഗണിക്കവെ സുപ്രീംകോടതിയിൽ ഉന്നയിച്ചു. തെളിവു നിയമത്തിന്റെ വ്യവസ്ഥകളനുസരിച്ച്, മോഷ്ടിക്കപ്പെട്ട രേഖകൾ കോടതിക്കു പരിശോധിക്കാമെന്നു ജസ്റ്റിസ് ജോസഫ് പറഞ്ഞു.
Last Updated : Mar 7, 2019, 12:44 PM IST