കേരളം

kerala

ETV Bharat / bharat

റാഫേല്‍ ഇടപാട്; മോദി സര്‍ക്കാരിന്‍റെ കള്ളത്തരങ്ങള്‍ പൊളിയുമെന്ന് കപില്‍ സിബില്‍ - Rafale deal

റാഫേല്‍ ഇടപാടില്‍ പഴുതുകള്‍ ഉള്ളതിനാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അഴിമതി ഉടന്‍ പുറത്തു വരുമെന്ന് കോൺഗ്രസ് നേതാവ് കബില്‍ സിബില്‍.

കബില്‍ സിബില്‍

By

Published : Apr 12, 2019, 3:04 PM IST

ന്യൂ ഡല്‍ഹി : റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ നിയമകാര്യ മന്ത്രിയുമായ കബില്‍ സിബില്‍. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായ പ്രവീണ്‍ കക്കര്‍ന്‍റെ വസതിയില്‍ നടന്ന എൻഫോഴ്സ്മെന്‍റ് റെയ്ഡ് സംബന്ധിച്ച കേസിന്‍റെ വാദത്തിനായി ഇന്‍ഡോര്‍ ഹൈക്കോടതിയില്‍ എത്തിയതായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാറിന്‍റെ റഫേല്‍ ഇടപാടില്‍ നിരവധി പഴുതുകള്‍ ഉണ്ട്. അതുകൊണ്ടു തന്നെ അഴിമതി ഉടന്‍ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പതിനഞ്ചു സീറ്റുകളില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2016 ല്‍ റാഫേല്‍ കരാര്‍ ഒപ്പു വച്ചെങ്കിലും ഇന്ത്യയിലേക്ക് ഇതുവരെ റാഫേല്‍ യുദ്ധ വിമാനങ്ങളൊന്നും എത്തിയിട്ടില്ല. അതു സംബന്ധിക്കുന്ന വിവരങ്ങളൊന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

ABOUT THE AUTHOR

...view details