യു.പി.എ സർക്കാറിന്റെ കാലത്തേക്കാൾ കുറഞ്ഞ വിലയിലാണ് നരേന്ദ്രമോദി സർക്കാർ റഫാൽ കരാർ ഒപ്പിട്ടിരിക്കുന്നതെന്ന് സിഎജി റിപ്പോർട്ട്. മറ്റ് വിമാനങ്ങളുമായി താരതമ്യം ചെയ്താണ് വിലയിലെ മാറ്റം സിഎജി രേഖപ്പെടുത്തിയിരിക്കുന്നത്. യുപിഎ കാലത്തേക്കാളും 2.86 ശതമാനം അടിസ്ഥാന വിലയില്‍ വിമാനങ്ങള്‍ക്ക് കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
റാഫേൽ: വിമാനങ്ങളുടെ വിലയിൽ കുറവെന്ന് സിഎജി റിപ്പോര്‍ട്ട്
148 പേജുള്ള സി.എ.ജി റിപ്പോർട്ടിൽ 141-ാം പേജിലാണ് യു.പി.എ സർക്കാറിന്റെ കരാറുമായി താരതമ്യപ്പെടുത്തിയിരിക്കുന്നത്. യു.പി.എ, എന്‍.ഡി.എ സര്‍ക്കാരുകളുടെ കരാറുകള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്നും രാജ്യസഭയില്‍വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്ലൈ എവേ വിമാനങ്ങളുടെ വിലയുടെ കാര്യത്തിൽ മുൻ കരാറിലെ തുകയിൽ നിന്നും വ്യത്യാസമില്ല. ഇതിനായുള്ള സേവനങ്ങൾ, പ്രൊഡക്റ്റ് സപ്പോർട്ട്, സാങ്കേതിക സഹായം, ഉപകരണങ്ങൾ, ഡോക്യുമെന്‍റേഷൻ എന്നിവക്കുള്ള വില കഴിഞ്ഞ സർക്കാറിനേക്കാൾ 4.77 ശതമാനം കുറവാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനാണ് റിപ്പോർട്ട് രാജ്യസഭയിൽ സമർപ്പിച്ചത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഈ റിപ്പോർട്ടിനെ അംഗീകരിച്ചില്ല. സിഎജിയായിരുന്ന രാജീവ് മെഹർഷി 2016 ൽ ധനകാര്യ സെക്രട്ടറിയായിരുന്നുവെന്നും സമ്മർദ്ദത്തിൻ മേൽ തയ്യാറാക്കിയ റിപ്പോർട്ടാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. ഇന്ന് ഉച്ചയോടുകൂടി ഈ റിപ്പോർട്ട് ലോക്സഭയിൽ സമർപ്പിക്കും.