അംബാല: ഫ്രാന്‍സില്‍ നിന്നുള്ള അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഹരിയനയിലെ അംബാല വിമാനത്താവളത്തില്‍ ഇറങ്ങി. യുഎഇയിൽ നിന്ന് പുറപ്പെട്ട ഉടൻ തന്നെ ഇന്ത്യൻ സംഘം പശ്ചിമ അറേബ്യൻ കടലിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നേവി യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയുമായി ബന്ധം സ്ഥാപിച്ചിരുന്നു.
ഇന്ത്യയുടെ ആകാശക്കരുത്ത് റഫാല്‍ പറന്നിറങ്ങി
ഫ്രഞ്ച് വ്യോമതാവളത്തിൽ നിന്ന് ജൂലൈ 27 നാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു
ഫ്രഞ്ച് വ്യോമതാവളത്തിൽ നിന്ന് ജൂലൈ 27 നാണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. അഞ്ച് റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് 7000 കിലോമീറ്റര്‍ പിന്നിട്ടാണ് അംബാലയിലെ സൈനിക കേന്ദ്രത്തില്‍ എത്തിയത്. ഫ്രാൻസിൽ നിന്ന് എത്തിയ അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ചിനെ സ്വീകരിക്കുന്നതിനായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ അംബാലയിൽ എത്തിയിരുന്നു.
Last Updated : Jul 29, 2020, 4:05 PM IST