ന്യൂഡൽഹി : റാഫേല്‍ കേസില്‍ കേന്ദ്രം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. റാഫേല്‍ ഇടപാടില്‍ സിഎജി റിപ്പോര്‍ട്ട് ഉണ്ടെന്ന് വാദിച്ചത് ചെറിയ പിഴവു മാത്രമെന്നും കേന്ദ്രസര്‍ക്കാര്‍. ഇതിന്‍റെപേരില്‍ റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി പുന:പരിശോധിക്കരുതെന്നും സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടു. വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജികള്‍ നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ച് സത്യവാങ്മൂലം നൽകിയത്.
റാഫേൽ ഇടപാടിൽ സിഎജി റിപ്പോർട്ട് ഉണ്ടെന്ന വാദം; കേന്ദ്രം പുതിയ സത്യവാങ്മൂലം സമർപ്പിച്ചു
മെയ് നാലിന് സമർപ്പിച്ച സത്യവാങ് മൂലത്തിലും കേന്ദ്രം പുന:പരിശോധന ഹർജികള്‍ തള്ളണമെന്നാവശ്യപ്പെട്ടിരുന്നു
അതേസമയം മെയ് നാലിന് സമർപ്പിച്ച സത്യവാങ് മൂലത്തിലും കേന്ദ്രം പുന:പരിശോധന ഹർജികള്‍ തള്ളണമെന്നാവശ്യപ്പെട്ടിരുന്നു. കോടതിയില്‍ ഹാജരാക്കിയത് മോഷ്ടിക്കപ്പെട്ട ഫയല്‍ കുറിപ്പുകളാണ്. അവ അന്തിമതീരുമാനമായി കണക്കാക്കാന്‍ കഴിയില്ല. റാഫേല്‍ ഇടപാടിനെതിരെ നല്‍കിയ ഹർജിയില്‍ സുപ്രീംകോടതിയുടെ നിലവിലെ വിധി വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അടിസ്ഥാനരഹിതമായ ചില മാധ്യമ റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തില്‍ വിധി പുന :പരിശോധിക്കരുതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുമായി ബന്ധപ്പെട്ട് രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.