ശിശുക്ഷേമ ഉദ്യോഗസ്ഥക്ക് നേരെ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം - പ്രധാന വാത്തകൾ
ശിശുക്ഷേമ ഉദ്യോഗസ്ഥയെ കസേര കൊണ്ട് തല്ലുന്നതും ഇവരുടെ ഹാൻഡ് ബാഗ് വലിച്ചെറിയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്
![ശിശുക്ഷേമ ഉദ്യോഗസ്ഥക്ക് നേരെ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5044316-562-5044316-1573582062123.jpg)
ലഖ്‌നൗ:ശിശുക്ഷേമ ഉദ്യോഗസ്ഥയെ ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥികള്‍ ആക്രമിച്ചു. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ചക് ധൗറയിലെ ഗാന്ധി സേവാ നികേതനിലാണ് സംഭവം. ഉദ്യോഗസ്ഥയുമായി വിദ്യാര്‍ഥികള്‍ വാക്കുതർക്കത്തിലേർപ്പെടുത്തുന്നതും ക്ലാസിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഇവരെ മര്‍ദിക്കുകയും ഹാന്‍ഡ് ബാഗ് വലിച്ചെറിയുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്ലാസ് മുറിയില്‍ സ്ഥാപിച്ച ക്യാമറയിലാണ് കുട്ടികളുടെ ക്രൂരത പതിഞ്ഞത്. വിദ്യാര്‍ഥികള്‍ തന്നെ മര്‍ദിച്ചതില്‍ സ്കൂള്‍ മാനേജ്മെന്‍റിനും പങ്കുണ്ടെന്നും ഇത് സംബന്ധിച്ച് ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകിയതായും മർദനമേറ്റ യുവതി മമത ദുബൈ പറഞ്ഞു. രണ്ട് ദിവസം മുമ്പ് സ്കൂളിലെ കുളിമുറിയില്‍ തന്നെ പൂട്ടിയിട്ടതായും മമത ദുബൈ ആരോപിച്ചു. ജീവനക്കാർക്ക് കുറഞ്ഞ വേതനം നൽകുന്നതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റിനെതിരെ താൻ പരാതി നൽകിയിരുന്നതായും ഇതിന്‍റെ പ്രതികാരമാണ് തനിക്കെതിരെ നടന്നതെന്നും യുവതി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.