2500 രൂപയ്‌ക്ക് വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; മൂന്ന് പേർ പിടിയിൽ - വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ്
ഒരു ഡോക്‌ടറുൾപ്പെടെ മൂന്ന് സ്ത്രീകളടങ്ങിയ സംഘമാണ് പിടിയിലായത്.

ബെംഗളൂരു: 2500 രൂപയ്‌ക്ക് വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന സംഘം ബെംഗളൂരുവിൽ പിടിയിൽ . ഒരു ഡോക്‌ടറുൾപ്പെടെ മൂന്ന് സ്ത്രീകളടങ്ങിയ സംഘമാണ് പിടിയിലായത്. മഹാനഗര പാലികെ ആശുപത്രിയിലെ ഡോക്‌ടറായ ശൈലജ, ഇതേ ആശുപത്രിയിലെ തന്നെ ലാബ് ടെക്‌നീഷ്യയായ മഹാലക്ഷ്‌മി , ശാന്തി എന്നിവരാണ് പിടിയിലായത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വരുന്നവർക്ക് 2500 രൂപ നിരക്കിലാണ് ഇവർ സർട്ടിഫിക്കേറ്റ് നൽകിയിരുന്നത്. ഇവർക്കതെിരെ സംസ്ഥാന സർക്കാർ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ. സുധാകർ അറിയിച്ചു.