ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഏറ്റവും മികച്ച മാർച്ചിങ് സംഘമായി ജാട്ട് റെജിമെന്‍റിന്‍റെ സംഘത്തെ തെരഞ്ഞെടുത്തു. പ്രതിരോധ മന്ത്രാലയമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കേന്ദ്ര സായുധ പൊലീസ് സേനയിലും (സിഎപിഎഫ്) മറ്റ് സേനകളിലുമുള്ള ഏറ്റവും മികച്ച മാർച്ചിങ് സംഘത്തിനുള്ള പുരസ്കാരം ഡല്‍ഹി പൊലീസ് മാർച്ചിങ് സംഘവും സ്വന്തമാക്കി. സംഘങ്ങളുടെ പ്രകടനം വിലയിരുത്തിയ പ്രത്യേക വിധികര്‍ത്താക്കളുടെ പാനലാണ് വിജയികളെ പ്രഖ്യാപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
റിപ്പബ്ലിക് ദിന പരേഡ്; മികച്ച മാർച്ചിങ് സംഘമായി ജാട്ട് റെജിമെന്‍റ് - റിപ്പബ്ലിക് ദിന പരേഡ്
ടാബ്ലോ അവതരിപ്പിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉത്തർപ്രദേശ്, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
ടാബ്ലോ അവതരിപ്പിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉത്തർപ്രദേശ്, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. കേന്ദ്ര മന്ത്രാലയങ്ങൾ, അവരുടെ വകുപ്പുകൾ, സിഎപിഎഫുകൾ, മറ്റ് സഹായ സേനകൾ എന്നിവയിലെ മികച്ച ടാബ്ലോയായി ബയോടെക്നോളജി വകുപ്പിനെ തെരഞ്ഞെടുത്തു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്‍റെ (സി.പി.ഡബ്ല്യു.ഡി) പട്ടികയ്ക്ക് പ്രത്യേക സമ്മാനവും നൽകി.
മൗണ്ട് അബു പബ്ലിക് സ്കൂളിലെയും വിദ്യഭാരതി സ്കൂളിലെയും സംയുക്ത പ്രകടനം മികച്ച സ്കൂൾ പ്രകടനമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിലെ ആശ്വാസ സമ്മാനം ഡല്‍ഹി തമിഴ് വിദ്യാഭ്യാസ അസോസിയേഷന് ലഭിച്ചു.