ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ 'നൈറ്റ് വിഷൻ ഗോഗിൾ' പ്രദർശിപ്പിക്കാനൊരുങ്ങി കേന്ദ്ര സായുധ പൊലീസ് സേന. ഇതാദ്യമായാണ് സേന നൈറ്റ് വിഷൻ ഗോഗിൾ എന്ന യുദ്ധ ഉപകരണമായ കണ്ണട പ്രദർശിപ്പിക്കുന്നത്. ഡൽഹിയിലെ രാജ്‌പത്തിലാണ് പ്രദർശനം നടക്കുക. ഒസാമ ബിൻ ലാദനെ പിടികൂടാനുള്ള പ്രവർത്തനങ്ങൾക്ക് അമേരിക്കൻ സേന ഉപയോഗിച്ചിരുന്ന പ്രത്യേകതരം ഉപകരണമാണിത്.
'നൈറ്റ് വിഷൻ ഗോഗിൾ' പ്രദർശിപ്പിക്കാനൊരുങ്ങി സിആർപിഎഫ് - കേന്ദ്ര സായുധ പൊലീസ് സേന
റിപ്പബ്ലിക് ദിനത്തിൽ നൈറ്റ് വിഷൻ ഗോഗിൾ എന്ന യുദ്ധ ഉപകരണമായ കണ്ണട പ്രദർശിപ്പിക്കാനൊരുങ്ങി കേന്ദ്ര സായുധ പൊലീസ് സേന

'നൈറ്റ് വിഷൻ ഗോഗിൾ' പ്രദർശിപ്പിക്കാനൊരുങ്ങി കേന്ദ്ര സായുധ പൊലീസ് സേന
ഇന്ത്യയിൽ ആദ്യമായാണ് സിആർപിഎഫ് ഇത്തരത്തിലുള്ള കണ്ണട പ്രദർശിപ്പിക്കുന്നത്. 'കിങ് ഓഫ് നൈറ്റ് വിഷൻ' എന്നാണ് ഇത്തരം കണ്ണടകൾ അറിയപ്പെടുന്നത്. ഭാരം കുറഞ്ഞ ഇത്തരം കണ്ണടകൾക്ക് രാത്രിയിൽ 120 ഡിഗ്രിയിൽ വരെ കാഴ്‌ച സാധ്യമാകും. കനത്ത ഇരുട്ടിൽ പോലും കാഴ്‌ചകൾ വ്യക്തമായി തിരിച്ചറിയാൻ കമാൻഡോകളെ ഇത് സഹായിക്കുന്നു. കണ്ണടകൾക്ക് പുറമെ ഗൺഷോട്ട് ഡിറ്റക്‌ഷൻ സംവിധാനം, വെപ്പൺ മൗണ്ടർ തെർമൽ സൈറ്റ് തുടങ്ങി നിരവധി ഉപകരണങ്ങളും പ്രദർശിപ്പിക്കുമെന്ന് സേന അറിയിച്ചു.
Last Updated : Jan 22, 2021, 9:41 PM IST