പട്‌ന: വാർത്താ സമ്മേളനത്തിനിടയിൽ മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. പട്‌നയില്‍ വെള്ളപ്പൊക്കം ബാധിച്ച ആയിരങ്ങളുടെ പ്രശ്‌നങ്ങളെയും കഷ്ടപ്പാടുകളെയും സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചത്. പട്‌നയില്‍ മാത്രമല്ല മഴയിൽ വെള്ളക്കെട്ടെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും അമേരിക്കയിൽ പോലും മഴയും വെള്ളക്കെട്ടുമുണ്ടെന്ന് നിതീഷ് കുമാർ പറഞ്ഞു.
മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നിതീഷ് കുമാർ - പട്‌ന
പട്‌നയില്‍ വെള്ളപ്പൊക്കം ബാധിച്ച ആയിരങ്ങളുടെ പ്രശ്‌നങ്ങളെയും കഷ്ടപ്പാടുകളെയും കുറിച്ചുള്ള ചോദ്യത്തിന് മാധ്യമ പ്രവർത്തകരോട് ക്ഷോഭിച്ച് ബിഹാര്‍ മുഖ്യമന്ത്രി.
മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
പട്‌നയിലെ ദുരന്ത മേഖലകൾ സന്ദർശിച്ച നിതീഷ് കുമാറിനെ മാധ്യമങ്ങളും നാട്ടുകാരും വളഞ്ഞിരുന്നു. യാഥാർത്ഥ്യത്തെ നേരിടാൻ മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്ന് ആർജെഡി വിമര്‍ശിച്ചു. നിതീഷ് കുമാറിൻ്റെ നല്ല ഭരണം അവസാനിച്ചുവെന്നും മാധ്യമപ്രവർത്തകർക്കെതിരെ പൊട്ടിത്തെറിക്കുന്നത് ഇതാദ്യമായല്ല എന്നും ആർജെഡി നേതാവ് ഭായ് വീരേന്ദ്ര പറഞ്ഞു. അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയില്‍ പട്‌നയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.