ഒഡിഷയിൽ നിരീക്ഷണത്തിലായിരുന്ന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി - ഒഡിഷയിൽ മരണം
മുംബൈയിൽ നിന്നും മെയ് 26നാണ് ഇയാൾ എത്തിയത്. തുടർന്ന് നിരീക്ഷണത്തിൽ കഴിയവെയാണ് സംഭവം
Odisha
ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിന് സമീപം ക്വാറന്‍റൈനില്‍ ആയിരുന്ന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണപൂരിൽ ക്വാറന്‍റൈന്‍ സെന്‍ററിന് സമീപമാണ് ബ്രജബന്ധു റാണ എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മെയ് 26നാണ് ഇയാൾ മുംബൈയിൽ നിന്നും എത്തിയത്. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.