ന്യൂഡൽഹി: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ ഹര്‍ജി ഇന്ന് ഡല്‍ഹി തീസ് ഹസാരി കോടതിയില്‍. ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. 2013 ഏപ്രില്‍15ല്‍ കിഴക്കന്‍ ഡല്‍ഹിയിലാണ് കേസിനാസ്പദമായ സംഭവം.
അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതികളുടെ ഹര്‍ജിയില്‍ വിധി ഇന്ന് - അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം
ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമർപ്പിച്ച ഹർജി ഡല്‍ഹി തീസ് ഹസാരി കോടതി ഇന്ന് പരിഗണിക്കും
![അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതികളുടെ ഹര്‍ജിയില്‍ വിധി ഇന്ന് Gudiya Rape Case 2013 Delhi Rape POCSO Manoj Shah Pradeep Kumar അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം Quantum of sentence](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5891594-515-5891594-1580356730409.jpg)
പ്രതികളായ മനോജ് ഷായും പ്രദീപ് കുമാറും ചേർന്ന് അഞ്ച് വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ക് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽപ്പിച്ച ശേഷം ഉപേക്ഷിച്ചു. 40 മണിക്കൂറിന് ശേഷമാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. നിർഭയ കേസിന് നാല് മാസത്തിന് ശേഷമാണ് സംഭവം.
ഇന്ത്യൻ ശിക്ഷാ നിയമം 363 (തട്ടിക്കൊണ്ടുപോകൽ), 342 (തെറ്റായ തടവ്), 201 (തെളിവുകളുടെ തിരോധാനം), 304 (കൊലപാതകത്തിന് കാരണമാകാത്ത കുറ്റകരമായ നരഹത്യ), 376 (2) (കൂട്ടബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ കുറ്റം) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ കോടതി ചുമത്തിയത്. കുറ്റകൃത്യം ക്രൂരവും പൈശാചികവുമാണെന്നും സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും 2014ൽ ശിക്ഷ വിധിച്ച കോടതി വ്യക്തമാക്കിയിരുന്നു.