ഭുവനേശ്വര്‍: ഒഡീഷയിലെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്‌ച രാവിലെ 11.15 ന് ഭൂചലനം അനുഭവപ്പെട്ടു. 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മല്‍ക്കംഗിരിയേയും അതിനോട് ചേര്‍ന്ന പ്രദേശങ്ങളേയുമാണ് ബാധിച്ചത്. അപകടത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
ഒഡീഷയിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു - Quake hits parts of Odisha, no casualty reported
4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മല്‍ക്കംഗിരിയേയും അതിനോട് ചേര്‍ന്ന പ്രദേശങ്ങളേയുമാണ് ബാധിച്ചത്.
![ഒഡീഷയിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു ഒഡീഷയിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു ഒഡീഷ ഭൂചലനം Quake hits parts of Odisha, no casualty reported Quake hits parts of Odisha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6493002-thumbnail-3x2-earth-quake.jpg)
ഒഡീഷയിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു
ഭൂചനത്തിന് ശേഷം മല്‍ക്കംഗിരിയിലെ ചില കെട്ടിടങ്ങള്‍ക്ക് വിള്ളലുകളുണ്ടായതായി അധികൃതർ അറിയിച്ചു. ഛത്തീസ്‌ഗഢിലെ ജഗദൽപൂരിൽ നിന്ന് 42 കിലോമീറ്റർ തെക്കുകിഴാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ എച്ച്.ആർ. ബിശ്വാസ് പറഞ്ഞു.