ദോഹ: ഇന്ത്യയിലേക്ക് കൂടുതല്‍ ചരക്കു നീക്ക വിമാനങ്ങളുമായി ഖത്തര്‍ എയര്‍വെയ്‌സ്. ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍ക്കും മറ്റ് അവശ്യവസ്‌തുക്കള്‍ക്കുമുള്ള ഡിമാന്‍ഡ് വര്‍ധിച്ചതിനാലാണ് കൂടുതല്‍ ചരക്ക് വിമാനങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് ഇറക്കുന്നത്. ഡല്‍ഹിയിലേക്ക് ആഴ്‌ചയില്‍ മൂന്നും , ഹൈദരാബാദിലേക്ക് രണ്ടും, ബെംഗളൂരുവിലേക്ക് മൂന്നും, ചെന്നൈയിലേക്കും നാലും മുംബൈയിലേക്ക് അഞ്ചും ചരക്ക് സര്‍വ്വീസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയിലേക്ക് കൂടുതല്‍ ചരക്ക് വിമാനങ്ങളുമായി ഖത്തര്‍ എയര്‍വെയ്‌സ്
ഡല്‍ഹിയിലേക്ക് ആഴ്‌ചയില്‍ മൂന്നും , ഹൈദരാബാദിലേക്ക് രണ്ടും, ബെംഗളൂരുവിലേക്ക് മൂന്നും, ചെന്നൈയിലേക്കും നാലും മുംബൈയിലേക്ക് അഞ്ചും ചരക്ക് സര്‍വ്വീസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയിലേക്ക് കൂടുതല്‍ ചരക്ക് വിമാനങ്ങളുമായി ഖത്തര്‍ എയര്‍വെയ്‌സ്
ഇതോടെ ഇന്ത്യയില്‍ നിന്നുള്ള പ്രതിവാര ചരക്ക് ശേഷി 2120ല്‍ നിന്നും 2535ലേക്ക് ഉയരും. വിലക്ക് നിലനില്‍ക്കെ ചരക്ക് വിമാനങ്ങളെ അനുവദിച്ച ഇന്ത്യന്‍ സര്‍ക്കാറിന് നന്ദി അറിയിക്കുന്നതായി ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്‌ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.