കേരളം

kerala

ETV Bharat / bharat

പഞ്ചാബ് സ്വദേശിനി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു - Toronto death

നാല് വർഷമായി കാനഡയിൽ പഠിക്കുകയായിരുന്ന 23 കാരി സമന്ദീപ് കൗറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Punjab woman  Punjab woman death  പഞ്ചാബ് സ്വദേശിനി  കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു  കാനഡയിൽ മരിച്ചു  ടൊറന്‍റോ മരണം  Toronto death  dies mysteriously in Canada
കാനഡയിൽ പഞ്ചാബ് സ്വദേശിനി ദുരൂഹസാഹചര്യത്തിൽ മരിച്ചു

By

Published : Jul 5, 2020, 7:06 PM IST

ടൊറന്‍റോ: പഞ്ചാബ് സ്വദേശിനി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു. കാനഡയിൽ പഠിക്കുകയായിരുന്ന ബർനാല സ്വദേശി സമന്ദീപ് കൗറിനെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് വർഷമായി ടൊറന്‍റോയിൽ പഠിക്കുകയായിരുന്ന സമന്ദീപ് നാല്‌ മാസം മുമ്പാണ് ബന്ധുവിനൊപ്പം താമസിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം ഓഫീസിൽ നിന്നും തിരിച്ചെത്തിയ ബന്ധു സമന്ദീപിനെ കാണാത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. ശേഷം നടത്തിയ തെരച്ചിലിൽ സമന്ദീപിന്‍റെ മൃതദേഹം വീടിന് സമീപത്ത് നിന്നും കണ്ടെത്തി. സംഭവത്തിൽ കാനഡ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് സമന്ദീപിന്‍റെ പിതാവ് പറഞ്ഞു.

ABOUT THE AUTHOR

...view details