കേരളം

kerala

ETV Bharat / bharat

പഞ്ചാബിൽ 187 പേർക്ക്‌ കൂടി കൊവിഡ് സ്ഥിരീകരിച്ചു - നാൻഡെഡ് തീർഥാടനം

മഹാരാഷ്‌ട്രയിലെ നാൻഡെഡിൽ നിന്നെത്തിയ 142 തീർഥാടകർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 20 പേർ മരിച്ചു.

Hazur Sahib Gurdwara  Punjab with 187 new cases  Punjab covid  പഞ്ചാബിൽ കൊവിഡ്  നാൻഡെഡ് തീർഥാടനം  അമൃത്‌സർ കൊവിഡ്
പഞ്ചാബിൽ 187 പേർക്ക്‌ കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : May 3, 2020, 11:47 AM IST

ചണ്ഡിഗഡ്: പഞ്ചാബിൽ 187 പേർക്ക്‌ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ മഹാരാഷ്‌ട്രയിലെ നാൻഡെഡിൽ നിന്നെത്തിയ 142 തീർഥാടകരും ഉൾപ്പെടുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 772 ആയി. മൊത്തം കൊവിഡ് രോഗികളുടെ 44 ശതമാനവും നാൻഡെഡ് തീർഥാടകരാണ്.

അമൃത്‌സറിൽ 53, ഹൊഷിയാർപൂരിൽ 31, മൊഗയിൽ 22, പട്യാല, ലുധിയാനയിൽ എന്നിവിടങ്ങളിൽ 21, ജലന്ധറിൽ 15, ഫിറോസ്‌പൂരിൽ ഒമ്പത്, ഫത്തേഗാർഹ് സാഹിബിൽ ആറ്, മുക്‌ത്‌സറിൽ നിന്ന് മൂന്ന്, മൊഹാലിയിൽ നിന്ന് രണ്ട് ഗുരുദാസ്‌പൂർ, സംഗ്‌രൂർ, കപൂർത്തല, രൂപ്‌നഗർ എന്നിവിടങ്ങളിൽ നിന്ന് ഓരോ പോസിറ്റീവ് കേസ് എന്നിങ്ങനെയാണ് പുതുതായി റിപ്പോർട്ട് ചെയ്‌തത്.

സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവർ 21 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണമെന്ന് സർക്കാർ നിർദേശം നൽകി. സംസ്ഥാനത്തെ 22 ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചു. അമൃത്സർ 148, ജലന്ധർ 119, ലുധിയാന 94, മൊഹാലി 93, പട്യാല 89, ഹോഷിയാർപൂർ 42, മൊഗ 28, ഫിറോസ്‌പൂർ 27, പത്താൻ‌കോട്ട് 25, എസ്.ബി.എസ് നഗർ 23, താൻ തരൺ 14, മൻസ, കപൂർത്തല എന്നിവിടങ്ങളിൽ 13, ഫത്തേഗഢ് സാഹിബ് 12, മുക്‌ത്‌സർ ഏഴ്, ഫരീദ്കോട്ട്, സംഗ്റൂർ എന്നിവിടങ്ങളിൽ ആറ്, രുപ്‌നഗർ, ഗുർദാസ്‌പൂർ എന്നിവിടങ്ങളിൽ അഞ്ച്, ഫാസിൽക്ക നാല്, ബർണാല, ബതിന്ദ എന്നിവിടങ്ങളിൽ നിന്നും രണ്ട് കേസുകളും റിപ്പോർട്ട് ചെയ്‌തു. പഞ്ചാബിൽ 20 പേർ മരിക്കുകയും 112 പേർക്ക് രോഗം ഭേദമാവുകയും ചെയ്‌തു. നിലവിൽ രണ്ട് രോഗികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. 24,868 സാമ്പിളുകൾ പരിശോധിച്ചതിൽ 19,316 പേർക്ക് കൊവിഡില്ലെന്ന് കണ്ടെത്തി.

ABOUT THE AUTHOR

...view details