കേന്ദ്രത്തിന്‍റെ കാർഷിക ബില്ലിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു
കൃഷി സംസ്ഥനത്തിന്‍റെ വിഷയമാണെന്നും കേന്ദ്രം അതിനെ അവഗണിച്ചുവെന്നും അമരീന്ദർ സിങ് പറഞ്ഞു. പാർലമെന്‍റ് പാസാക്കിയ മൂന്ന് ബില്ലുകളും കർഷകരുടെ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു
ചണ്ഡിഗഡ്: കേന്ദ്രം നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സംസ്ഥാന നിയമസഭയിൽ പ്രമേയം കൊണ്ടുവന്നു. പ്രധാനപ്പെട്ട മൂന്ന് ബില്ലുകൾ അദ്ദേഹം സഭയിൽ അവതരിപ്പിച്ചു. ഫാർമേഴ്‌സ് ട്രേഡ് ആൻഡ് കൊമേഴ്‌സ് പ്രത്യേക വ്യവസ്ഥകൾ-പഞ്ചാബ് ഭേദഗതി ബിൽ 2020, അവശ്യവസ്തുക്കളുടെ ബിൽ 2020, കർഷകരുടെ വില ഉറപ്പാക്കൽ, കാർഷിക സേവന ബിൽ 2020 എന്നിവയാണ് അദ്ദേഹം സഭയിൽ അവതരിപ്പിച്ച ബില്ലുകൾ. കൃഷി സംസ്ഥനത്തിന്‍റെ വിഷയമാണെന്നും കേന്ദ്രം അതിനെ അവഗണിച്ചുവെന്നും അമരീന്ദർ സിങ് പറഞ്ഞു. പാർലമെന്‍റ് പാസാക്കിയ മൂന്ന് ബില്ലുകളും കർഷകരുടെ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.