കേരളം

kerala

ETV Bharat / bharat

മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ്‌ പരിശോധന നിര്‍ബന്ധമാക്കി പഞ്ചാബ്‌ - punjab

സംസ്ഥാനത്തിന്‍റെ പരിശോധന നിരക്ക്‌ 5800 എന്നതില്‍ നിന്ന് 6000 ആക്കാനും പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്‌ ആവശ്യപ്പെട്ടു

മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ്‌ പരിശോധന നിര്‍ബന്ധമാക്കി പഞ്ചാബ്‌  punjab tests everyone coming from other states  കൊവിഡ്‌ പരിശോധന  punjab  പഞ്ചാബd
മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ്‌ പരിശോധന നിര്‍ബന്ധമാക്കി പഞ്ചാബ്‌

By

Published : May 3, 2020, 12:05 AM IST

ചണ്ഡീഗഢ്‌‌: മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് കൊവിഡ്‌ പരിശോധന നിര്‍ബന്ധമാക്കാന്‍ പഞ്ചാബ്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മറ്റ്‌ സംസ്ഥാനങ്ങളില്‍ പരിശോധന നടത്തിയാലും സംസ്ഥാനത്തെത്തിയാല്‍ വീണ്ടും പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്തിന്‍റെ പരിശോധന നിരക്ക്‌ 5800 എന്നതില്‍ നിന്ന് 6000 ആക്കാനും പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദ്രര്‍ സിംഗ്‌ ആവശ്യപ്പെട്ടു.

മഹാരാഷ്‌ട്രയിലെ നന്ദേഡിയില്‍ മടങ്ങിയെത്തിയ നിരവധി തീര്‍ഥാടകര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ 292 തീര്‍ഥാടകര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. ശനിയാഴ്‌ച മാത്രം സംസ്ഥാനത്ത് 187 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ്‌ ബാധികരുടെ എണ്ണം 772 ആയി. മഹാരാഷ്‌ട്രയില്‍ നിന്നും 3500 തീര്‍ഥാടകരാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്.

ABOUT THE AUTHOR

...view details