ന്യൂഡൽഹി: പഞ്ചാബിൽ കുടുങ്ങി കിടക്കുന്ന അഥിതി തൊഴിലാളികളെ മടക്കി അയക്കുന്നതിനായി പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. അനുയോജ്യമായ ക്രമീകരണങ്ങൾ നടത്താൻ റെയിൽവേ മന്ത്രാലയത്തോട് നിർദേശിക്കണമെന്ന് മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയോട് അഭ്യർഥിച്ചു.
പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി - അഥിതി തൊഴിലാളികൾ
6.44 ലക്ഷത്തിലധികം അഥിതി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്
പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി
6.44 ലക്ഷത്തിലധികം അഥിതി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർക്കായി അടുത്ത പത്ത് ദിവസത്തിനുള്ളിൽ ട്രെയിനുകൾ ആവശ്യമാണെന്നും, ട്രെയിനുകളുടെ എണ്ണം പിന്നീട് കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.