ഡല്‍ഹിയില്‍ കുടുങ്ങിയ തീര്‍ഥാടകരെ തിരിച്ചെത്തിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ - പഞ്ചാബ് സര്‍ക്കാര്‍
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ സ്വദേശികളെ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍.
ഛത്തീസ്‌ഗഢ്: ഡല്‍ഹി ഗുരുദ്വാരയില്‍ കുടുങ്ങിയ തീര്‍ഥാടകരെ തിരിച്ചെത്തിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 250 സിഖ് തീര്‍ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ പഞ്ചാബ് സര്‍ക്കാരിന്‍റെ ബസുകളില്‍ സുരക്ഷിതമായി തിരിച്ചയക്കണമെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറി സതീഷ് ചന്ദ്ര ഡല്‍ഹി ഡെപ്യൂട്ടി കമ്മിഷണര്‍ നിധി ശ്രീവാസ്‌തവക്കയച്ച കത്തില്‍ പറഞ്ഞു. രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിയ 152 വിദ്യാര്‍ഥികളെ സംസ്ഥാനത്ത് തിരിച്ചെത്തിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദ്രര്‍ സിംഗ് പറഞ്ഞു. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 2,800 തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.