ചണ്ഡീഗഡ്: കാർഷിക ബില്ലിനെതിരെ കർഷകർ നടത്തുന്ന 'റെയിൽ രോകോ' പ്രതിഷേധം മൂന്ന് ദിവസം കൂടി തുടരുമെന്ന് കിസാൻ മസ്‌ദൂർ സംഘർഷ് സമിതി സംസ്ഥാന സെക്രട്ടറി സർവാൻ സിങ് പാണ്ഡെർ അറിയിച്ചു. ഫിറോസ്‌പൂർ ഡിവിഷനിൽ സെപ്‌റ്റംബർ 24 മുതൽ ഇന്ന് വരെയുള്ള നിരവധി ട്രെയിൻ സർവീസുകൾ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. യാത്രക്കാരുടെ സുരക്ഷയും റെയിൽവേയുടെ സംരക്ഷണവും മുന്നിൽക്കണ്ടായിരുന്നു തീരുമാനം.
പഞ്ചാബിലെ കര്‍ഷക പ്രതിഷേധം തുടരുന്നു - റെയിൽ രോകോ പ്രതിഷേധം
കാർഷിക ബില്ലിനെതിരെ രാജ്യത്തുടനീളം കാർഷിക സംഘടനകൾ പ്രതിഷേധത്തിലാണ്
പഞ്ചാബിലെ 'റെയിൽ രോകോ' പ്രതിഷേധം മൂന്ന് ദിവസം കൂടി തുടരും
പ്രതിഷേധത്തെ അഭിസംബോധന ചെയ്യാൻ രാഷ്‌ട്രീയ പാർട്ടി നേതാക്കളെ അനുവദിക്കില്ലെന്നും കാർഷിക ബില്ലുകൾ പിൻവലിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും സർവാൻ സിങ് പാണ്ഡെർ പറഞ്ഞു. നാളെ സ്‌ത്രീകളുടെ വിഭാഗം പ്രതിഷേധത്തിൽ ചേരുമെന്നും 28ന് ഭഗത് സിങ് ജന്മവാർഷികത്തോടനുബന്ധിച്ച് യുവാക്കളുടെ വിഭാഗം പ്രതിഷേധത്തിന്‍റെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷിക ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്.