ചണ്ഡിഗഡ്: ജലന്ധറിൽ ആറുവയസുള്ള മകനെ അമ്മ കുത്തികൊന്നു. അരശ്പ്രീത് ആണ് മരിച്ചത്. സോഹാൽ ജാഗിർ പ്രദേശത്താണ് സംഭവം. തന്നെക്കാൾ കൂടുതൽ മകൻ മുത്തശിയെ സ്നേഹിച്ചതാണ് കൊലക്ക് പിന്നിൽ. അടുക്കള കത്തികൊണ്ട് മകനെ കൊന്ന ശേഷം വീട്ടിൽ നിന്ന് ഓടി പോയ പ്രതി കുൽവീന്ദർ കൗർ ഇപ്പോൾ ആശുപത്രിയിലാണ്.
മകന് മുത്തശിയോട് അമിത സ്നേഹം; അമ്മ മകനെ കുത്തികൊന്നു
അരശ്പ്രീത് ആണ് മരിച്ചത്. സോഹാൽ ജാഗിർ പ്രദേശത്താണ് സംഭവം.
ജലന്ധറിൽ ആറുവയസ്സുള്ള മകനെ അമ്മ കൊലപ്പെടുത്തി
കുൽവീന്ദർ കൗറിന്‍റെ ഭർത്താവ് സുർജിത് സിംഗിന് (30) ഇറ്റലിയിലാണ് ജോലി. നിസാര വിഷയങ്ങൾക്ക് പോലും കുൽവീന്ദർ കൗറും അമ്മായിയമ്മയും തമ്മിൽ കലഹിച്ചിരുന്നു. അരശ്പ്രീത് മുത്തശിയുമായി വളരെ അടുപ്പമുള്ളതിനാൽ കുൽവിന്ദർ സന്തുഷ്ടനായിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അമ്മയ്‌ക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഷാക്കോട്ട് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സുഖ്‌വീന്ദർ സിംഗ് പറഞ്ഞു.
Last Updated : Jun 11, 2020, 10:00 AM IST